നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റുതെരഞ്ഞെടുപ്പ് 13നു നടക്കും. മുന്നണി ധാരണപ്രകാരം സിപിഎമ്മിലെ ശോഭന വിജയന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. സിപിഐക്കാണ് ഇനി പ്രസിഡന്റുപദവി.
സിപിഐ മെമ്പര്‍മാരായ ലേഖ ത്യാഗരാജന്, വിജയലക്ഷ്മി, നജ്മ എന്നിവരില്‍ ഒരാളാകും പ്രസിഡന്റ്. മുന്നണി ധാരണപ്രകാരം പഞ്ചായത്തില്‍ ആദ്യത്തെ രണ്ടു വര്‍ഷം സിപിഎമ്മിനും അടുത്ത 20 മാസം സിപിഐക്കും അവസാനത്തെ 16 മാസം കേരള കോണ്‍ഗ്രസ്-എമ്മിനാണു പ്രസിഡന്റുപദവി.
നിലവില്‍ സിപിഐക്കാണ് വൈസ് പ്രസിഡന്റുസ്ഥാനം. ആറാം വാര്‍ഡ് മെമ്പർ അജീഷ് മുതുകുന്നേലാണ് വൈസ് പ്രസിഡന്റ്.
കെപിഎസ്ടിഎ ജില്ലാസമ്മേളനം
കട്ടപ്പനയിൽ
കട്ടപ്പന: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ കട്ടപ്പന എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ഹാളിൽ നടക്കും. വെള്ളിയാഴ്ച മൂന്നിന് പതാക ഉയർത്തൽ. സമ്മേളനം സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ. ഷൈജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.എം.നാസർ അധ്യക്ഷത വഹിക്കും.
ശനിയാഴ്ച രാവിലെ 9.30നു ഡീൻ കുര്യാക്കോസ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. 11നു നടക്കുന്ന പ്രതിനിധിസമ്മേളനം ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികളായ വി.ഡി. ഏബ്രഹാം, സജി ടി. ജോസ്, ജോർജ് ജേക്കബ്, ജോബിൻ കളത്തിക്കാട്ടിൽ, പി.എ. ഗബ്രിയേൽ, ജയ്സൺ സ്കറിയ, എൻ.എ. ജേക്കബ്, ജോബറ്റ് പി. സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.