ചെറുതോണി: മതതീവ്രവാദ പ്രവർത്തനങ്ങൾ മുളയിലേ നുള്ളാൻ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നി കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവർ പരിപാവനമായി കരുതുന്ന വിശുദ്ധ ബൈബിൾ കത്തിച്ചു ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച സംഭവം കേരളത്തിലെ മതേതര മനസുകളെയും ക്രൈസ്തവ വിശ്വാസികളെയും വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ എമ്പാടും ഇത്തരം ദുഷ്പ്രവണതകൾ വർധിച്ചുവരികയാണ്.
ഗൗരവതരമായ കുറ്റകൃത്യം നടത്തിയ പ്രതിയുടെ മനോനിലയിൽ സംശയം ഉന്നയിച്ച് സംരക്ഷണകവചം ഒരുക്കുന്നവർ അനീതിയുടെയും അക്രമത്തിന്റെയും അതിലുപരി മതതീവ്രവാദത്തിന്റെയും പക്ഷത്താണ് നിൽക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു.
യോഗത്തിൽ രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, ബേബി കൊടകല്ലിൽ, ജോസഫ് കുര്യൻ ഏറമ്പടം, തോമസ്, കുഞ്ഞമ്മ ചെറിയാൻ, ആഗ്നസ് ബേബി, അഡ്വ. മാത്യു മലേക്കുന്നേൽ, മാത്യൂസ് ഐക്കര തുടങ്ങിയവർ പ്രസംഗിച്ചു.