രാജകുമാരി: ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലെ കാട്ടാനശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജിന്റെ നേതൃത്വത്തില്‍ ശാന്തന്‍പാറയില്‍ അവലോകനയോഗം ചേര്‍ന്നു. വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണു ശാന്തന്‍പാറയിലും യോഗം ചേര്‍ന്നത്.
ഒരാഴ്ചയ്ക്കിടെ നാലുതവണ ഒറ്റയാന് തകര്‍ത്ത പന്നിയാറിലെ റേഷന്‍കട താത്കാലികമായി പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്കു മാറ്റിസ്ഥാപിക്കുന്നതിന് കളക്ടര്‍ നിര്‍ദേശം നല്കി. ഒരു മാസത്തിനകം പന്നിയാറില്‍ റേഷന്‍കടയ്ക്കു പുതിയ കെട്ടിടം നിര്‍മിച്ചു നല്കുന്നതില് തീരുമാനമെടുക്കണമെന്ന് എച്ച്എംഎല്‍ കമ്പനി അധികൃതരോട് കളക്ടര്‍ നിര്‍ദേശിച്ചു.
കാട്ടാന ജനവാസ മേഖലകളിലിറങ്ങുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ ഇടുക്കി പാക്കേജില്‍ നിന്നു മൂന്നു കോടി രൂപ അനുവദിക്കും. ഇതിനുള്ള പദ്ധതി വനംവകുപ്പും പഞ്ചായത്തും ചേര്‍ന്നു തയാറാക്കും.
ചിന്നക്കനാല്‍ മേഖലയില്‍ ഹാങിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കും.
എസിഎഫ് സാന്‍ട്രി ടോം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. ഉഷാകുമാരി, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.പി. അനില്‍കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എ.സി. രവികുമാര്‍, പഞ്ചായത്തംഗങ്ങളായ എസ്. വനരാജ്, പി.ടി. മുരുകന് എന്നിവര്‍ പ്രസംഗിച്ചു.