മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ വിദ്യാർഥിനി റിയാദിൽ മരിച്ചു. മാള ബ്ലാക്കൽ അനസിന്റെ (സോണി കന്പനി റിയാദ്) മകൾ ആമിന ജുമാന (21) ആണ് മരിച്ചത്. അസുഖം മൂലം ചികിത്സയിലായിരുന്നു. കബറടക്കം റിയാദിൽ നടത്തി. റിയാദ് നൂറാ കോളജ് വിദ്യാർഥിനിയായിരുന്നു. മാതാവ്: ഷൈനി (റിയാദ് ആഫ്രിക്കൻ എംബസി സ്കൂൾ അധ്യാപിക) മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലിൽ കുടുംബാംഗം. സഹോദരിമാർ: യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ).