ന്യൂഡൽഹി: താര സാന്നിധ്യം കൊണ്ട് ഡിഎംഎ മഹിപാൽപൂർ - കാപാസ്ഹേഡാ ഏരിയയുടെ ചിങ്ങ നിലാവ് ശ്രദ്ധേയമായി. സിനിമാ താരവും താടിയുടെ വലിപ്പത്തിൽ ഇന്ത്യയിൽ ഒന്നാമനും ലോകത്തിലെ രണ്ടാമനുമായ പ്രവീണ്‍ പരമേശ്വറും പിന്നണി ഗായകനും സംഗീത സംവിധായകനുമായ വിഷ്ണു സുകുമാരനും തമിഴ് സിനിമാ താരമായ മഹേഷും പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവച്ചു. മയിൽപ്പീലി എന്ന ത്രൈമാസികയുടെ ചീഫ് എഡിറ്ററും സംഗീതജ്ഞയുമായ മുക്താ വാര്യർ ഗാനങ്ങളും ആലപിച്ചു.
ഗൂഗിൾ മീറ്റിലൂടെയാണ് പരിപാടികൾ അരങ്ങേറിയത്. ഏരിയ ചെയർമാൻ ഡോ. ടി.എം. ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രദീപ് ജി കുറുപ്പ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ കെ.വി, രഘുനാഥൻ നായർ കെ.ജി, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ജോയിന്റ് ട്രഷററും മീഡിയ കോർഡിനേറ്ററുമായ പി.എൻ ഷാജി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഏരിയ വൈസ് ചെയർമാൻ സജി ഗോവിന്ദൻ കൃതഞ്ജത പറഞ്ഞു. സഞ്ജന സജി ആയിരുന്നു അവതാരിക.
പ്രവീണ്‍ പരമേശ്വറിനും വിഷ്ണു സുകുമാരനും സ്നേഹ സമ്മാനമായി നൽകിയ മെമെന്േറാ കൊറിയർ മുഖേന രണ്ടുപേർക്കും അയച്ചു കൊടുക്കുമെന്ന് ഏരിയ ഭാരവാഹികൾ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു നേടിയ ഏരിയയിലെ അൽഫി സെബാസ്റ്റ്യനെ വേലു മാസ്റ്ററുടെ സ്മരണാർത്ഥം നൾകിവരുന്ന 5,001 രൂപയുടെ ക്യാഷ് അവാർഡ് സമ്മാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഓണ്‍ലൈനിലൂടെ നടത്തിയ പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹരായ ദിയ നായർ & ദീപ്ത നായർ രണ്ടാം സമ്മാനത്തിനർഹരായ സച്ചിൻ & സൗരഭ് മൂന്നാം സമ്മാനത്തിനർഹയായ ദേവനന്ദന എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങളും വിതരണം ചെയ്തു. ഇരുപത്തിൽപ്പരം കലാകാര·ാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ താര സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചിങ്ങനിലാവിനു മിഴിവേകി.
റിപ്പോർട്ട്: പി.എൻ ഷാജി
താര സാന്നിധ്യവുമായി ഡിഎംഎ മഹിപാൽപൂർ - കാപ്പസ്ഹേഡാ ഏരിയയുടെ ചിങ്ങ നിലാവ്
11:34 PM Aug 30, 2021 | Deepika.com