ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ മൂന്നു മുതൽ 10 വരെയുള്ള ദിവസങ്ങളിലായി ആഘോഷിക്കുന്ന കാവടി പൂര മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നിന് വൈകീട്ട് ഏഴിനും 7.48 നും മധ്യേ മഹോത്സവത്തിന് ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റുമെന്ന് സമാജം പ്രസിഡന്റ് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വേണു തോട്ടുങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മഹോത്സത്തോടനുബന്ധിച്ച് എസ്എൻവൈഎസിന്റെ നേത്യത്വത്തിൽ നടത്താറുള്ള നാടകമത്സരത്തിന്റെ ഉദ്ഘാടനം വൈകീട്ട് 7.30ന് നടക്കും. കാവടി മഹോത്സവ ദിനമായ ഫെബ്രുവരി എട്ടിന് രാവിലെ 4.30ന് ക്ഷേത്ര ചടങ്ങുകൾ, ആറിന് ഗണപതി ഹോമം, 11.30നും രാത്രി എട്ടിനും പ്രാദേശിക വിഭാഗങ്ങളിൽ നിന്നുള്ള കാവടി വരവ്, പൂരമഹോത്സവദിനമായ ഫെബ്രുവരി ഒന്‍പതിന് പുലർച്ചെ ക്ഷേത്രചടങ്ങുകൾ, രാവിലെ ഒന്‍പതു മുതൽ 11 വരെയും വൈകീട്ട് നാല് മുതൽ ഏഴു വരെയും പൂരം എഴുന്നള്ളിപ്പ്, രാത്രി വർണമഴ എന്നിവയാണ് പ്രധാന പരിപാടികൾ.
ഒന്‍പതിന് വൈകീട്ട് ഏഴിന് നാടകമത്സരത്തിലെ വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങ് നടക്കും. ക്ഷേത്രം മേൽശാന്തി മണി ശാന്തി, സമാജം ട്രഷറർ ദിനേഷ്കുമാർ എളന്തോളി, വൈസ് പ്രസിഡന്റ് ഷിജിൻ തവരങ്ങാട്ടിൽ, സമാജം വികസന സമിതി കണ്‍വീനർ വിശ്വംഭരൻ മുക്കുളം, എസ്എൻവൈഎസ് പ്രസിഡന്റ് കെ.യു. അനീഷ്, സെക്രട്ടറി വിജു കൊറ്റിക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.