ഇരിങ്ങാലക്കുട: ബൈബിൾ കത്തിക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കാസർകോട് എരിഞ്ഞിപ്പുഴ സ്വദേശിയായ മുസ്തഫ ആണ് ബൈബിൾ കത്തിക്കുകയും അതു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത്. എല്ലാ മതവിശ്വാസങ്ങളെയും തുല്യതയോടെ കാണുന്ന പാരന്പര്യമാണ് ഭാരതത്തിൽ ഉള്ളത്. എന്നാൽ ക്രൈസ്തവർ പാവനമായി കരുതുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിൾ കത്തിക്കുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക വഴി ക്രൈസ്തവ മത വിശ്വാസത്തെയും വിശ്വാസികളെയും അവഹേളിക്കുകയാണ് ചെയ്തതെന്നും ഇത്തരത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന വ്യക്തികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ബിഷപ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.
ക്രൈസ്തവര്‍ക്കെതിരേ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ സമിതി അപലപിച്ചു. ബോധപൂർവം സൃഷ്ടിക്കപ്പെടുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും യോഗം ഉത്ബോധിപ്പിച്ചു. ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ചെയർമാൻ മോണ്‍. വിൽസണ്‍ ഈരത്തറ, ഡയറക്ടർ ഫാ. നൗജിൻ വിതയത്തിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൽബിൻ പുന്നേലിപറന്പിൽ, പ്രസിഡന്റ് അഡ്വ. ജോർഫിൻ പെട്ട, ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ഇ. ടി. തോമസ് എന്നിവർ സംസാരിച്ചു.