പുന്നക്ക ബസാർ: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ അംഗക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള ആശ്വാസ് പെൻഷൻ വിതരണ ഉദ്ഘാടനം നടന്നു. ബാങ്കിന്റെ കൂളിമുട്ടം ശാഖാങ്കണത്തിൽ വച്ച് ഇ.ടി. ടൈസണ്‍ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. 70 വയസിനു മുകളിൽ പ്രായമുള്ളവരും 20 വർഷമായി അംഗത്വത്തിൽ തുടരുന്നവരുമായ 950 അംഗങ്ങൾക്ക് 1500 രൂപ വീതം ആകെ 14,25,000 രൂപയാണ് ഈ പദ്ധതിപ്രകാരം വിതരണം നടത്തുന്നത്. എല്ലാ പെൻഷൻ ഗുണഭോക്താക്കൾക്കും സ്നേഹ സംഗമ സദ്യയും ഒരുക്കിയിരുന്നു . ബാങ്കിന്റെ പുനരുപയോഗ ഉൗർജ രംഗത്തെ അനുബന്ധ സ്ഥാപനമായ പാപ്സ്കോ എൽഇഡി സൊലൂഷ്യൻസ് നിർമിച്ച എൽഇഡി ബൾബുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ പെൻഷൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.
ബാങ്ക് 2015 ൽ ആരംഭിച്ച ഈ അംഗക്ഷേമ പദ്ധതി പ്രകാരം ആകെ എണ്‍പത്തിയൊന്ന് ലക്ഷത്തി അറുപത്തി നാലായിരത്തി അഞ്ഞൂറ് രൂപ അംഗങ്ങൾക്ക് ആശ്വാസ് പെൻഷനായി വിതരണം നടത്തിയിട്ടുണ്ട്.
ബാങ്ക് പ്രസിഡന്റ് സി.കെ. ഗോപിനാഥൻ അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് ബിന്ദു മോഹൻലാൽ, കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻബോർഡ് ഡയറക്ടറും ബാങ്ക് ഡയരക്ടറുമാരായ ഇ.ജി. സുരേന്ദ്രൻ, ബാങ്ക് ഡയറക്ടറും മുൻ പ്രസിഡന്റുമായ ഇ.കെ. ബിജു, ബ്രാഞ്ച് മാനേജർ പി.കെ. ഒഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.