ഇരിങ്ങാലക്കുട: എംപറർ ഇമ്മാനുവൽ ട്രസ്റ്റിനെതിരെ നാട്ടുകാർ മുരിയാട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടും എംപറർ ട്രസ്റ്റിന് അനധികൃതമായി പല കാര്യങ്ങളിലും എല്ലാ വിധ ഒത്താശകളും ഭരണ സമിതി നൽകുന്നുവെന്നും ആരോപിച്ചായിരുന്നു മാർച്ച്.
നാട്ടുകാർ രൂപീകരിച്ച കർമസമിതി എന്ന പേരിലുള്ള ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. കണ്‍വീനർ കെ.ആർ രഞ്ജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. മുരിയാട് പള്ളി ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്താഫീസിനു സമീപം വെച്ച് പോലീസ് തടഞ്ഞു.
ജയൻ മണാളത്ത്, സായ്റാം മൂർക്കനാട് കെ.കെ. ഉണ്ണികൃഷ്ണൻ, ജോഷി, ഗോപിനാഥ്, ഗോവിന്ദൻകുട്ടി, രതീഷ് തുടങ്ങിയവർ നേതൃത്വം നല്കി. സ്ത്രീകൾ അടക്കം ഇരുനൂറോളം പേർ മാർച്ചിൽ പങ്കെടുത്തു.