കൊരട്ടി: ജീവകാരുണ്യ പ്രവർത്തനങ്ങളെ ജനകീയമാക്കിയ കൊരട്ടിയിലെ റോയൽ ട്രാക്ക് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റി 15-ാം വർഷത്തിലേക്ക്. നേത്രദാനമെന്ന ആശയം ബോധവൽക്കരണത്തിലൂടെ കൂടുതൽ സജീവമാക്കിയ റോയൽ ട്രാക്ക് കഴിഞ്ഞ ആറു വർഷക്കാലത്തെ ഇടപെടലുകളിലൂടെ ജന്മനാൽ അന്ധത ബാധിച്ച മൂന്നൂറിൽ പരം പേർക്ക് കാഴ്ച നൽകി. അങ്കമാലി എൽഎഫ് ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ബാബു വാഴപ്പിള്ളി അധ്യക്ഷനായി. സാന്പത്തിക പരാധീനത നേരിടുന്ന രോഗികൾക്ക് ചികിത്സാ സഹായ വിതരണവും അനാഥാലയങ്ങൾക്കുള്ള ധനസഹായ വിതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. കട്ടപ്പുറം വായനശാലയിലേക്ക് പുസ്തകങ്ങൾ കൈമാറിയതിനൊപ്പം ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. കൊരട്ടി പള്ളിയുടെ കീഴിലുള്ള 39 കുടുംബ യൂണിറ്റുകളിൽ നിന്നുമായി ശേഖരിച്ച നൂറു കണക്കിന് നേത്രദാന സമ്മത പത്രങ്ങൾ സംഘടനയ്ക്ക് കൈമാറി. കൊരട്ടിയെ സന്പൂർണ നേത്രദാന ഇടവകയാക്കിയുള്ള പ്രഖ്യാപനവും ഇതിനോടനുബന്ധിച്ച് നടന്നു. കേരള ഐ ബാങ്ക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.ജെ.പോൾ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
കൊരട്ടി പള്ളി വികാരി ഫാ.ജോസ് ഇടശേരി, അങ്കമാലി എൽ.എഫ്.ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ.തോമസ് വാളൂക്കാരൻ, കൊരട്ടി സി.ഐ.ബി.കെ.അരുണ്, ഗ്രാമ പഞ്ചായത്ത് അംഗം ചാക്കപ്പൻ പോൾ, ഫാ.ഡേവിസ് ചിറമൽ ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, ടി.പി. സുധീർ, പൗലോസ് കണ്ണന്പുഴ, സണ്ണി നാൽപ്പാട്ട്, പി.എ. ഇസ്മയിൽ, പി.ടി.ആന്റോ എന്നിവർ പ്രസംഗിച്ചു.