കൊച്ചി: കാക്കനാട് സ്നേഹനിലയം സ്പെഷൽ സ്കൂളിൽ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡിന്റെ (എസ്ഐഎംസി) ആഭിമുഖ്യത്തിൽ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി ഏകദിന ബോധവത്കരണ ക്ലാസ് നടത്തി. തൃക്കാക്കര കൗണ്‍സിലർ ഇ.എക്സ്. സൈമണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്ഐഎംസി ഡയറക്ടർ ജെൻസി വർഗീസ്, സ്കൂൾ മാനേജർ സിസ്റ്റർ മേരി മുല്ലൂർ എന്നിവർ സംസാരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ അവകാശങ്ങൾ, നിയമങ്ങൾ, സ്വഭാവരൂപീകരണം എന്നിവയെക്കുറിച്ചും തുടർന്ന് നടന്ന ക്ലാസുകൾക്ക് പ്രഫ. എൻ.ആർ. മേനോൻ, അഡ്വ. സുഭാഷ് സിറിയക്ക്, കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റൽ സൈക്കോളജി വിഭാഗം ഡോ. നീന, ഡോ. പ്രീതി, തെറാപ്പിസ്റ്റ് അരുണ എന്നിവർ നേതൃത്വം നൽകി.