വൈപ്പിൻ: വർഷങ്ങൾകൊണ്ട് സ്വരുക്കൂട്ടിയ സ്വന്തം പുസ്തക ശേഖരം പൊതു ലൈബ്രറിയാക്കാനുള്ള ദൗത്യം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് പുസ്തക പ്രേമിയും അധ്യാപകനുമായ പള്ളിപ്പുറം പുത്തൻവീട്ടിൽ ലെനിൻ മാഷ് (ഡെന്നി മാഷ്). തുരുത്തിപ്പുറം ചാത്തേടം സെന്റ് ജോസഫ് ഹൈസ്കൂളിലെ ഹിന്ദി ഭാഷാ അധ്യാപകനായ ലെനിൻ മാഷിന്റെ ചിരകാല അഭിലാഷം 11ന് പൂവണിയുകയാണ്. പള്ളിപ്പുറത്തെ വീടിനടുത്തു തന്നെയുള്ള ചെറിയൊരു കടമുറിയാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. നേരത്തെ ഈ ഭാഗത്ത് ഉണ്ടായിരുന്ന ലൈബ്രറി ഇടക്കാലത്തുവച്ച് പ്രവർത്തനം നിലച്ചുപോയി. അന്നു തുടങ്ങിയതാണ് പുതിയൊരു ലൈബ്രറിയെക്കുറിച്ചുള്ള മാഷിന്റെ ചിന്ത.
രണ്ടര പതിറ്റാണ്ടുകൊണ്ട് ശേഖരിച്ച 500 ഓളം പുസ്തകങ്ങളുമായാണ് പുതിയ ലൈബ്രറിയുടെ തുടക്കം. തികച്ചും സൗജന്യമായാണ് ലൈബ്രറിയുടെ പ്രവർത്തനം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പുസ്തകങ്ങളുടെ ലോകത്തേക്ക് ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾക്കും ലൈബ്രറി നേതൃത്വം നൽകും.
അധ്യാപന ജോലിക്കിടയിൽ രാവിലെയും വൈകുന്നേരവും കിട്ടുന്ന സമയങ്ങളിൽ ഇദ്ദേഹം തന്നെയാണ് ഇതിന്റെ പ്രവർത്തനം നടത്തിക്കൊണ്ടുപോകുക. സമാനമനസ്കരായവർ ഇതിൽ പ്രവർത്തിക്കാൻ തയാറായാൽ അവരെയും ഉൾക്കൊള്ളിക്കാൻ മാഷ് തയാറാണ് .