പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റായി ജോസ് വർഗീസ് മേലേത്തും വൈസ് പ്രസിഡന്റായി ഫിജിന അലിയും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കോണ്‍ഗ്രസ് അംഗങ്ങളാണ്. കോണ്‍ഗ്രസിലെ ധാരണ പ്രകാരം എൻ.എം. ജോസഫ്, ഡോളി സജി എന്നിവർ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഭരണസമിതിയാണിവിടെ. 11-ാം വാർഡംഗം എൽഡിഎഫിലെ വി.കെ. രാജൻ അന്തരിച്ചതുമൂലം ഇപ്പോൾ ആകെ 12 പേരാണ് ഭരണസമിതിയിലുള്ളത്. കോണ്‍ഗ്രസ് സ്ഥാനാർഥികളായ ജോസ് മേലേത്ത്, ഫിജിന അലി എന്നിവർ ഏഴ് വോട്ടുകളും ഇടതു മുന്നണിയിലെ പ്രസിഡന്റ് സ്ഥാനാർഥി വിൻസൻ ഇല്ലിക്കൽ, വൈസ് പ്രസിഡന്റ് സ്ഥാനാർഥി ബിസ്നി ജിജോ എന്നിവർക്ക് നാല് വോട്ടുകളുമാണ് ലഭിച്ചത്. എട്ടാം വാർഡിൽനിന്നു സ്വതന്ത്ര അംഗമായി വിജയയിച്ച ടോമി ഏലിയാസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസർ വരണാധികാരിയായിരുന്നു.