കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് സ്റ്റേഡിയത്തിൽ നടന്ന 40-ാമത് എംജി യൂണിവേഴ്സിറ്റി പുരുഷ-വനിതാ ക്രോസ് കണ്ട്രി മത്സരങ്ങളിൽ എംഎ കോളജ് വിജയികളായി. 2016 മുതൽ തുടർച്ചയായി ഏഴ് വർഷം പുരുഷ വിഭാഗം ചാന്പ്യന്മാരാണ് കോതമംഗലം എംഎ കോളജ്.
മുൻ കാലങ്ങളിൽ വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെയും പാലാ അൽഫോണ്സായുടെയും കുത്തകയായിരുന്ന കിരീടം ഇക്കുറി എംഎ കോളജ് സ്വന്തമാക്കി. ജോർജ് ഇമ്മാനുവലാണ് മുഖ്യ പരീശീലകൻ. 10ൽപ്പരം കോളജ് ടീമുകളിൽ നിന്നായി 60ൽപ്പരം കായിക താരങ്ങളാണ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്തത്. പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി എസ്ബി കോളജ് രണ്ടാമതും പാലാ സെന്റ് തോമസ് കോളജ് മൂന്നാമതുമെത്തി.
വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളജ് രണ്ടാം സ്ഥാനവും ചങ്ങനാശേരി അസംപ്ഷൻ കോളജ് മൂന്നാ സ്ഥാനവും നേടി. വ്യക്തിഗത പുരുഷ വിഭാഗം മത്സരത്തിൽ കെ. ആനന്ദ് കൃഷ്ണ, ഷെറിൻ ജോസ്, എസ്. സുജീഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. മൂവരും എംഎ കോളജ് താരങ്ങളാണ്. വനിതാ വിഭാഗത്തിൽ കോതമംഗലം എംഎ കോളജിന്റെ കെ. ശ്വേത, അൻസ് മരിയ തോമസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ അഞ്ജു മുരുകനാണ് മൂന്നാം സ്ഥാനം. ക്രോസ് കണ്ട്രി മത്സരത്തിൽ മിന്നുംവിജയം നേടിയ കായിക താരങ്ങളെയും പരിശീലകരേയും എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ്, പ്രിൻസിപ്പൽ മഞ്ജു കുര്യൻ, കായിക വിഭാഗം മേധാവി പ്രഫ. ഹാരി ബെന്നി, കായികാധ്യാപിക കെ.കെ. സ്വാതി എന്നിവർ അഭിനന്ദിച്ചു.