നെടുമ്പാശേരി: വിമാനത്തിനകത്ത് പുക വലിച്ചയാളെ നെടുമ്പാശേരി പോലിസ് അറസ്റ്റു ചെയ്തു. മാള സ്വദേശി സുകുമാരനാണ് പിടിയിലായത്. ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് വന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിയിലിരുന്നാണ് ഇയാൾ പുക വലിച്ചത്.
സിഗരറ്റ് കത്തിക്കാൻ ലൈറ്റർ ഓണാക്കിയതോടെ വിമാനത്തിനകത്ത് അപകട സൈറൺ മുഴങ്ങുകയായിരുന്നു. ഉടനെ തന്നെ വിമാന ജീവക്കാർ നടത്തിയ പരിശോധനയിലാണ് സുകുമാരനെ കണ്ടെത്തിയത്. ലൈറ്റർ പോലെയുള്ള വസ്തുക്കൾ വിമാനത്തിൽ യാത്രക്കാർ കൈവശം വയ്ക്കുന്നതിന് വിലക്കുണ്ട്.
വിമാനം നെടുമ്പാശേരിയിൽ എത്തിയ ശേഷം അധികൃതരുടെ പരാതിയെ തുടർന്ന് പോലിസ് കേസ് രജിസ്റ്റർ ചെയ്ത് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.