കൊച്ചി: കൊച്ചി സിറ്റി പോലീസിന്റെ ഉറക്കം കെടുത്തിയ മാല മോഷ്ടാവ് ഒടുവില്‍ പിടിയില്‍. വഴിയാത്രക്കാരായ സ്ത്രീകള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം മാല മോഷ്ടിക്കുന്ന യുവാവാണ് അറസ്റ്റിലായത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയും ഇപ്പോള്‍ ആലുവ കുത്തേരിയില് വാടകയ്ക്ക് താമസിക്കുന്ന കലൂര്‍ ആസാദ് റോഡ് പവിത്രന് ബ്ലാവത്ത് വീട്ടില്‍ രതീഷ് (35)നെ ഇന്നലെ പുലര്‍ച്ചെ എളമക്കരയില്‍ മോഷണം നടത്തുന്നതിനായി എത്തിയപ്പോള്‍ എളമക്കര പോലീസാണ് പിടികൂടിയത്. എളമക്കരയില്‍ രണ്ടും പാലാരിവട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു കേസുമാണ് ഇയാള്‍ക്കെതിരെ ഉള്ളത്. രണ്ട് സംഭവങ്ങളിലും പ്രതി കുറ്റം സമ്മതിച്ചു. ഇതിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ പാലക്കാട് ആലത്തൂരില്‍ വൃദ്ധയെ കനാലില്‍ തള്ളിയിട്ട് മല മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
പുലര്‍ച്ചെ ആരാധനാലയങ്ങളില്‍ പോകുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്. നേരം പുലരുന്നതിന് മുമ്പ് കവര്‍ച്ച നടത്തി രക്ഷപെടുന്ന രീതിയാണ് പ്രതി സ്വീകരിച്ചിരുന്നത്. എളമക്കരയിലും പാലാരിവട്ടത്തും സ്ത്രീകളുടെ മുഖത്ത് മുളക്പൊടി എറിഞ്ഞാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്കു ശേഷം പോലീസ് പിടിയിലാകാതിരിക്കാന്‍ വിവിധ വഴികളിലൂടെയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ പ്രതിയുടെ പേരില്‍ നിരവധി മോഷണ കേസുകളുണ്ട്. നിരവധി തവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 18ന് എളമക്കരയില്‍ കാല്‍നടയാത്രക്കാരിയായ സ്ത്രീക്ക് നേരെ മുളകുപൊടി വിതറി മാല കവര്‍ച്ച ചെയ്തതാണ് ആദ്യസംഭവം.
തൊട്ടടുത്ത ദിവസം പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിനു സമീപത്ത് വയോധികയെ കവര്‍ച്ചയ്ക്ക് ഇരയാക്കി. ഇവരുടെ രണ്ടു പവന്റെ മാല നഷ്ടപ്പെട്ടു. 25ന് എളമക്കരയില്‍ വീണ്ടും മാലപൊട്ടിക്കല്‍ നടന്നതോടെയാണ് പ്രതിക്കായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വിപുലമാക്കിയത്. സ്വന്തം വീടുമായുള്ള ബന്ധം വളരെ കാലങ്ങളായി ഉപേക്ഷിച്ച ഇയാള്‍ ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യയെയും ബന്ധുക്കളെയും സൈന്‍ ബോര്‍ഡിന്റെ ജോലിക്കാരനാണെന്നാണ് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.