കട്ടപ്പന: ഇരട്ടയാറിനു സമീപം നത്തുകല്ലിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു ദാരുണാന്ത്യം. ഇടിഞ്ഞമല തെനാലിസിറ്റി പ്ലാത്തോട്ടത്തിൽ ജോണി-മേഴ്സി ദമ്പതികളുടെ മകൻ ജോബിൻ (29)ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30നു നത്തുകല്ലിനു സമീപം വെള്ളയാംകുടിയിൽനിന്നു പാൽ വിതരണത്തിനു വന്ന മിനിലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സിൻസി. ഇസാ മരിയ ഏക മകളാണ്.