മഞ്ചേരി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദന്പതികൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ ഹസ്സനും ഭാര്യ ഖദീജയുമാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.30നാണ് ഹസ്സൻ മരിച്ചത്. 8.40ന് ഭാര്യ ഖദീജയും മരിച്ചു. മക്കൾ: ഖൈറുന്നീസ, മറിയക്കുട്ടി, സറഫുന്നീസ, അഷ്റഫ്, ഉമ്മുഹബീബ, ഉമൈമത്ത്, ഫാസിൽ അമീൻ, റിയാസ് ഫൈസി, പരേതരായ സംസാർബീഗം, റാഹില.