പാവറട്ടി: ആംബുലൻസുമായി കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. പാടൂർ കരിന്പനാറ വീട്ടിൽ ഹുസൈൻ (65) ആണ് മരിച്ചത്. സംസ്കാരം നടത്തി.
ശനിയാഴ്ച ഉച്ചയോടെ മുല്ലശേരി കമ്യൂണിറ്റി ഹാളിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ബ്ലോക്ക് സെന്ററിനു സമീപം ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഭാര്യ: ജമീല. മക്കൾ: ഫിജാസ് (ദുബായ്), ഫസീല , ഫഹ്മിത. മരുമക്കൾ: ഫസ്ന, ഫിറോസ്, റഹീം.