കാഞ്ഞാണി: ബസുടമയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അരിന്പൂർ സ്വദേശി ചെട്ടിക്കാട്ടിൽ രാജൻ (58)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സി.ആർ. ട്രാവൽസിന്റെ ഉടമയാണ്. ചെട്ടിക്കാട്ടിൽ രാമന്റെയും ചിന്നയുടെയും മകനാണ്. അവിവാഹിതനാണ്. അന്തിക്കാട് പോലീസ് എഎസ്ഐ എം.കെ. അസീസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.