കൊടുങ്ങല്ലൂർ: കൊത്തുപൊറോട്ട ചതിച്ചു, മാധ്യമ പ്രവർത്തകനു ഭക്ഷ്യവിഷബാധയേറ്റു. മാതൃഭൂമി പത്രത്തിന്റെ മതിലകം ലേഖകൻ ഉദയകുമാറിനാണ് ഭക്ഷ്യവിഷബാധയേറ്റത്. വിവാഹ വാർഷികം ആഘോഷിക്കാൻ ഭാര്യക്കും മകനുമൊപ്പമാണ് ശനിയാഴ്ച രാത്രി ഉദയകുമാർ കൊടുങ്ങല്ലൂരിലെ പ്രശസ്ത ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയത്.
ഉദയൻ കൊത്തുപൊറോട്ടയും വെജിറ്റബിൾ ഫ്രൈഡ്റൈസുമാണു കഴിച്ചത്. ബാക്കിയുള്ളവർ നോണ്‍ വിഭവങ്ങളും കഴിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നോടെ വയറുവേദന അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് എ.ആർ. ആശുപത്രിയിൽ ചികിത്സക്കെത്തിയ ഉദയനു വയറിന്റെ സ്കാൻ അടക്കം നിരവധി പരിശോധനകൾ നടത്തിയ ശേഷമാണു ഭക്ഷണത്തിൽ നിന്നുണ്ടായതാണെന്നു കണ്ടെത്തിയതെന്ന് ഉദയൻ പറഞ്ഞു.