കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിലെ വിഗ്രഹം പുനർനിർമിക്കുന്നതിനും ക്ഷേത്രത്തിലെ കേടുപാടുകൾ തീർക്കുന്നതിനുമായി സ്വകാര്യ വ്യക്തി പിരിവു നടത്തുന്നതായി പരാതി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം ദേവസ്വം മാനേജരാണു കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയത്.
സ്വകാര്യ വ്യക്തി ഗൂഗിൾ പേ മുഖേനയാണു സംഭാവനകൾ സ്വീകരിക്കുന്നത്. പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ടിന്റെ പകർപ്പും ദേവസ്വം മാനേജർ കെ. വിനോദ് പോലീസിനു നൽകി.
ശ്രീകുരുംബാമ്മയുടെ ക്ഷേത്രപുനരുദ്ധാരണത്തിനോ പുതിയ വിഗ്രഹപ്രതിഷ്ഠയ്ക്കോ പുനഃപ്രതിഷ്ഠയ്ക്കോ ധനശേഖരണം നടത്തുന്നതിനു ദേവസ്വം ബോർഡ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പണപ്പിരിവു നടത്തുന്നയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.