ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വദിനം നീഡ്സിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. നീഡ്സ് നടത്തി വരുന്ന മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന മഹാത്മാ പാദമുദ്ര @90 ന്റെ ഭാഗമായി കൂടിയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട റസ്റ് ഹൗസ് അങ്കണത്തിൽ ഗാന്ധി സന്ദർശനത്തിന്റെ ഓർമക്കായി സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് സ്മരണ സംഗമവും നടന്നു.
മുൻ സർക്കാർ ചീഫ് വിപ്പും നീഡ്സ് പ്രസിഡന്റുമായ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആർ.ജയറാം അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ സി,എസ്.അബ്ദുൾ ഹഖ്, റിനാസ് താണിക്കപ്പറന്പിൽ, പി.ടി.ജോർജ്, ഇ.പി.സഹദേവൻ, പി.ആർ.സ്റ്റാൻലി, ജോണ് ഗ്രേഷ്യസ്, പി.കെ.ജോണ്സണ് എന്നിവർ പ്രസംഗിച്ചു.