ഇരിങ്ങാലക്കുട: ജൂണിയർ ചേംബർ ഇന്റർനാഷണാലിന്റെ ലേഡി ജെസിവിംഗിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളജിലെ തവനീഷ് സംഘടനയുടെ സംയുക്ത സഹകരണത്തോടെ ഇരിങ്ങാലക്കുടയിൽ ആദ്യമായി സൗജന്യ വസ്ത്രവിതരണത്തി നായി ഡ്രസ് ബാങ്ക് തുറന്നു. ബിഷപ് മാർ പോളി കണ്ണൂക്കാടനും കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോനും ഠാണാ ഇമാം കബീർ മൗലവിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട പട്ടണത്തിൽ ആർക്കും വസ്ത്രമില്ലാതെ ബുദ്ധിമുട്ടാൻ പാടില്ലയെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ജെസിഐ ഇരിങ്ങാലക്കുട ലേഡി ജെസി വിംഗിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളജ് തവനീഷ് സംഘടനയുമായി യോജിച്ചുകൊണ്ട് ഡ്രസ് ബാങ്ക് ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിക്കുന്നത്.
ആർക്കും സൗജന്യമായി അവരവർക്കാവശ്യമായ വസ്ത്രം തെരഞ്ഞെടുക്കാവുന്ന രീതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കും ഓരോരുത്തരുടെയും അളവിനനുസരിച്ച് തരംതിരിച്ച് വിവിധങ്ങളായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഈ ഡ്രസ് ബാങ്ക് രൂപീകരിച്ചിട്ടുള്ളത്.
ഓരോ ദിവസം രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴ് വരെ ഇരിങ്ങാലക്കുട ഠാണാവിൽ തുറന്നു പ്രവർത്തിക്കുന്നു. ഡ്രസ് ബാങ്കിൽ നിന്നും ആരുടെയും സമ്മതമില്ലാതെ, ആരുടെയും കാവലില്ലാതെത്തന്നെ അവരവർക്കാവശ്യമായ വസ്ത്രങ്ങൾ സൗജന്യമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈ ഡ്രസ് ബാങ്കിനുണ്ടായിരിക്കും.
ജെസിഐ പ്രസിഡന്റ് മേജോ ജോണ്സണ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലേഡി ജേസി വിംഗ് ചെയർ പേഴ്സണ്‍ നിഷീന നിസാർ, ജെസിഐ ഇന്ത്യ ചീഫ് എക്സീക്യൂട്ടീവ് അസിസ്റ്റന്റ് ടു നാഷണൽ പ്രസിഡന്റ് അഡ്വ. രെഗേഷ് ശർമ, ക്രൈസ്റ്റ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറന്പിൽ, സോണി വർഗീസ്, നിസാർ അഷറഫ്, ടെൽസണ്‍ കോട്ടോളി, ഷൈജോ ജോസ്, സാന്റോ, വിസ്മയ തവനീഷ് കോഡിനേറ്റർ പ്രഫ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
ഡ്രെസുകൾ നൽകാനാഗ്രഹിക്കുന്നവർ ഈ നന്പറുമായി ബന്ധപ്പെടുക ഫോണ്‍: ആന്റണി 7994 684359.