വേലൂർ: സ്ത്രീകളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനുവേണ്ടി വേലൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ച വനിതാ ജിംനേഷ്യം സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ പി.എം. അഹമ്മദ് നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ചുലക്ഷം രൂപ ഉപയോഗിച്ചാണ് ജിനേഷ്യം ആരംഭിച്ചത്.
വേലൂർ പഞ്ചായത്ത് 16 ലക്ഷം രൂപ ചെലവഴിച്ചു. വിപുലീകരണത്തിന് അഞ്ചുലക്ഷം കൂടി പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി ചടങ്ങിന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമല ജോണ്സൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ സ്വപ്ന റഷീദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ഷേർളി ദിലീപ്കുമാർ, മെന്പർമാരായ ആരിഫ സാബിർ, വിജിനി ഗോപി, ശുഭ അനിൽകുമാർ, സി.ഡി. സൈമണ്‍, ബിന്ദു ശർമ, കുടുംബശ്രീ ചെയർപേഴ്സണ്‍ വിദ്യ ഉണ്ണികൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ദീപ ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂഖ് എന്നിവർ സംസാരിച്ചു.