കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിന്റേയും ചൂണ്ടൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തിൽ പാലിയേറ്റീവ് വാരാചരണ സമാപനത്തോടനുബന്ധിച്ച് നടത്തിയ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം ശ്രദ്ധയാകർഷിച്ചു.
പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നുള്ള പാലിയേറ്റീവ് രോഗികൾക്കൊപ്പം കുടുംബാംഗങ്ങളും ആ രോഗ്യ- ആശാ പ്രവർത്തകരും ജനപ്രതിനിധികളും സംഗമത്തിൽ ഒത്തുചേർന്നു. വേലൂർ ജീവജ്വാല കലാസമിതിയുടെ നാടൻ പാട്ടവതരണവും കലാ പരിപാടികളും രോഗികൾക്ക് വേറിട്ട അനുഭവമായി. മുരളി പെരുനെല്ലി എംഎൽഎ പാലിയേറ്റീവ് വാരാചരണ സമാപന സമ്മേളനവും കുടുംബ സംഗമവും ഉദ്ഘാടനംചെയ്തു.
ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷതവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അരുണ്‍ ശ്രീധർ വിശദീകരണം നല്കി.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് പാലിയേറ്റീവ് രോഗികൾക്കുള്ള ഉപകരണങ്ങൾ സിസ്റ്റർ മിനി ജോണ്സന് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. മുഹമ്മദ് ഷാഫി കോവിഡ് മുന്നണിപ്പോരാളികളെ ആദരിച്ചു. സ്കൂൾ ഓഫ് ഡ്രീംസ് സ്നേഹയോഗ പരിശീലകൻ ഫ്രാൻസീസ് പാലിയേറ്റീവ് ബോധവത്കരണ ക്ലാസെടുത്തു. ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ജോസ്, സ്ഥിരം സമതി അധ്യക്ഷരായ സുനിത ഉണ്ണികൃഷ്ണൻ, ഹസനുൽ ബന്ന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.സി. സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് ചന്ദ്രൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എം.ബി. പ്രവീണ്‍, ഐ. വേണുഗോപാൽ, പി. മാധവൻ എന്നിവർ സംസാരിച്ചു.