മലപ്പുറം : സഹകരണ പെൻഷൻകാരുടെ നിർത്തലാക്കിയ ക്ഷാമബത്ത (ഡിഎ) പുനഃസ്ഥാപിക്കുവാൻ ഹൈക്കോടതിയുടെ നിർദേശമുണ്ടായിട്ടും അതിനു കൂട്ടാക്കാത്ത സഹകരണ പെൻഷൻ ബോർഡ് നടപടി ധിക്കാരപരവും പ്രതിഷേധാർഹവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ആണെന്ന് കേരള കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.പി മോയിൻ പറഞ്ഞു. ഇക്കാര്യത്തിനായി പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ പാക്കത്ത് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി പി. ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വി. മുഹമ്മദ്കുട്ടി, വൈസ് പ്രസിഡന്റ് കാവനൂർ മുഹമ്മദ്, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുസലാം പേരയിൽ, കെ.പി. ഹംസ, അബൂബക്കർ കോഴിക്കോടൻ, പി.കെ മുഹമ്മദ് എന്ന കുഞ്ഞാപ്പു, അബൂബക്കർ തറയിൽ, കെ.പി കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറി എ.ടി.ഷൗക്കത്തലി, ട്രഷറർ വി.പി. അബൂബക്കർ പ്രസംഗിച്ചു.