+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​സി​യോ തെ​റാ​പ്പി; ട്രൈ​ബ​ൽ മൊ​ബൈ​ൽ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റ്, ട്രൈ​ബ​ൽ മൊ​ബൈ​ൽ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ശു
ഫി​സി​യോ തെ​റാ​പ്പി; ട്രൈ​ബ​ൽ മൊ​ബൈ​ൽ  യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റ്, ട്രൈ​ബ​ൽ മൊ​ബൈ​ൽ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ആ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ടി.​എ​ൻ. അ​നൂ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ.​എ. ക​രീം, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ ഗീ​ത ദേ​വ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ഹി​ൽ അ​ക​ന്പാ​ടം, സീ​ന​ത്ത് നൗ​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സു​മ​യ്യ പൊ​ന്നാ​ങ്ക​ട​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി​ക​ളു​ള്ള ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ ഇ​തോ​ടെ ട്രൈ​ബ​ൽ മൊ​ബൈ​ൽ യൂ​ണി​റ്റി​ന്‍റെ സേ​വ​ന​മെ​ത്തും. ആ​രോ​ഗ്യ കേ​ര​ള​ത്തി​ന്‍റെ ട്രൈ​ബ​ൽ പ​ദ്ധ​തി വ​ഴി​യാ​ണ് പു​തി​യ വാ​ഹ​നം ല​ഭി​ച്ച​ത്. ആ​ദി​വാ​സി കോ​ള​നി​ക്കാ​ർ​ക്ക് ഇ​നി മു​ത​ൽ കാ​ടി​റ​ങ്ങാ​തെ ത​ന്നെ ആ​രോ​ഗ്യ സേ​വ​നം ല​ഭ്യ​മാ​കും. സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത​ൽ ന​ൽ​കി​യാ​ണ് ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​ത്.
More in Malappuram :