ആലുവ: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരളയുടെ മികച്ച ബാങ്കേഴ്സ് ക്ലബിനുള്ള പുരസ്കാരം ഈ വർഷവും ആലുവ ബാങ്കേഴ്സ് ക്ലബിന് ലഭിച്ചു. കേരളത്തിലെ മികച്ച മൂന്നാമത്തെ ക്ലബിനുള്ള അവാർഡാണ് ഇക്കുറി ആലുവ ബാങ്കേഴ്സ് ക്ലബ് കരസ്ഥമാക്കിയത്.
ക്ലബ് പ്രസിഡന്റ് പി.വി. ജോയ്, സെക്രട്ടറി പി.കെ. ശ്രീധരൻ പിള്ള, ട്രഷറർ സനൽ പോൾ അഗസ്റ്റിൻ, പ്രോഗ്രാം കൺവീനർ എം.കെ. അശോകൻ എന്നിവർ ചേർന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. കൊച്ചിയിലെ ലേ മെറീഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥി ആയിരുന്നു. തുടർച്ചയായി നാലാം തവണയാണ് ക്ലബ് ഈ അവാർഡ് നേടുന്നത്.