കൊച്ചി: കെപിഎസ്ടിഎ എറണാകുളം റവന്യൂ ജില്ലാ സമ്മേളനം ഫെബ്രുവരി 10 ,11 തീയതികളില്‍ തോപ്പുംപടി മാരിയോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തിനായിരുള്ള സംഘാടക സമിതി രൂപീകരിച്ചു. കുമ്പളങ്ങിയില്‍ നടന്ന യോഗം സംസ്ഥാന സെക്രട്ടറി ടി.യു.സാദത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അജിമോന് പൗലോസ്, ട്രഷറര്‍ കെ. മിനിമോള്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.ജി. സേവ്യര്‍, സബ്ജില്ലാ പ്രസിഡന്റ് തോമസ് ഹണി, സെക്രട്ടറി എം.എം. മൈക്കിള്‍, ട്രഷറര്‍ ഫാബിയാന്‍ മെയിന്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസത്തെ സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. വിവിധ സെഷനുകളായി നടത്തപ്പെടുന്ന സമ്മേളനത്തില്‍ സമാപനത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.