വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗര പ്രവേശനം സംബന്ധിച്ച് മന്ത്രിയും എംഎൽഎയും നൽകിയ സമയബന്ധിതമായ ഉറപ്പ് ഓർമപ്പെടുത്തുന്നതിനായി കാളമുക്ക് ഗോശ്രീ കവലയിൽ കൗണ്ട് ഡൗൺ ബോർഡ് സ്ഥാപിച്ചു. ബസുകളുടെ നഗര പ്രവേശനവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ള റസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പക്സ് സംഘടനയായ ഫ്രാഗ് ആണ് ബോർഡ് സ്ഥാപിച്ചത്.
മൂന്ന് മാസത്തിനുള്ളിൽ വൈപ്പിനിലെ സ്വകാര്യ ബസുകളുടെ നഗര പ്രവേശനം സാധ്യമാക്കുമെന്നാണ് മന്ത്രി ആന്റണി രാജുവിന്റെ ഉറപ്പ്.
ഫ്രാഗ് പ്രസിഡന്റ് വി.പി. സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഭാസി, എൻ.ജെ. ആന്റണി, സേവി താന്നിപ്പിള്ളി, അംബ്രോസ് പാടത്ത് പറമ്പിൽ എന്നിവർ ചേർന്നാണ് ബോർഡ് സ്ഥാപിച്ചത്.
ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, കെ.ചന്ദ്രശേഖരൻ, കെ.കെ. രഘുരാജ് എന്നിവർ സംസാരിച്ചു.