കൊച്ചി: നിര്‍ത്തിയിട്ടിരുന്ന ബസ് മുന്നോട്ടെടുക്കുന്നതിനിടെ വീട്ടമ്മ ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവം സ്റ്റാന്‍ഡുകള്‍ ഉള്‍പ്പടെ ബസ് സ്റ്റോപ്പുകളിലെ അച്ചടക്കമില്ലാത്ത ഗതാഗത സംവിധാനങ്ങളുടെ പോരായ്മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നഗരത്തിലെ പ്രധാന ബസ് സ്റ്റാന്‍ഡുകളിലൊന്നായ കലൂരില്‍ പുറത്തേക്കു വരുന്ന ഭാഗത്ത് യാതൊരു നിയന്ത്രണവും ഇല്ലാതെ ബസുകള്‍ നിര്‍ത്തിയിടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി യാത്രക്കാര്‍ക്കിടയില്‍ വ്യാപക പരാതികളുണ്ട്. വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാമെന്ന അവസ്ഥ നേരില്‍ കണ്ടിട്ടും നിയമപാലകര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല.
കലൂര്‍ വഴിയുള്ള ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിച്ച് ആളുകളെ കയറ്റി മറ്റൊരു വഴിയിലൂടെ പുറത്തേക്കിറങ്ങുന്ന നിലയിലാണ് ഇവിടുത്തെ ഗതാഗത ക്രമീകരണം. എന്നാല്‍ പുറത്തേക്കുള്ള വഴിയില്‍ പ്രധാന റോഡിലേക്ക് ഇറങ്ങി പാതി പുറത്തേക്കു കിടക്കും വിധമാണ് ഇപ്പോള്‍ ബസുകള്‍ നിര്‍ത്തിയിടുന്നത്. ഒരു ബസിന് സമാന്തരമായി ബസുകള്‍ നിര്ത്തിടുമ്പോള് യാത്രക്കാര്‍ പ്രധാന റോഡിലിറങ്ങി അപ്പുറത്തുള്ള ബസിലേക്ക് കയറാനായി പോകേണ്ടതായും വരുന്നു.
നടപ്പാത മുറിച്ച് ബസുകള്‍ നിര്‍ത്തിയിടുന്നതിനാല്‍ കാല്‍നടയാത്രക്കാരുടെ സഞ്ചാരത്തിനും തടസം സൃഷ്ടിക്കുന്നുണ്ട്. സിഗനല്‍ കടന്നുവരുന്ന വാഹനങ്ങള്‍ വേഗതയില്‍ എത്തുന്നതിനാല്‍ റോഡിലേക്ക് ബസുകള്‍ ഇറക്കി നിര്‍ത്തിയിടുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കും.
തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധനകളും ഗതാഗത നിയമങ്ങളും കര്‍ശനമാക്കിയതോടെ അമിത വേഗത മൂലമുള്ള അപകടങ്ങള്‍ നഗരത്തില്‍ അല്പനമൊന്ന് കുറഞ്ഞിട്ടുണ്ട്. നിയമം തെറ്റിച്ചുള്ള ബസുകളുടെ പാര്‍ക്കിംഗും സ്റ്റോപ്പുകളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതുമൊക്കെ ഏതു നിമിഷവും അപകടത്തിന് വഴിയൊരുക്കിയേക്കാമെന്നാണ് ഇന്നലെ ലിസി ജംഗ്ഷനിലുണ്ടായ അപകടം നല്കുന്ന സൂചന.
നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ മിക്കവയും നിയമാനുസൃതമായല്ല സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നത്. റോഡിന്റെ മധ്യഭാഗത്തോടു ചേര്‍ന്ന് ബസുകള്‍ നിര്‍ത്തുമ്പോള്‍ പിറകെ വരുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ഗതഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്യും. യാത്രക്കാര്‍ ബസില്‍ കയറാന്‍ റോഡിന്റെ മധ്യഭാഗത്തായി ഇറങ്ങി നില്‍ക്കേണ്ടിവരുന്നതും അപകടത്തിന് ഇടയാക്കുന്നതാണ്.