പെരുമ്പാവൂർ: കേരള കുറാഷ് അസോസിയേഷനും മാറംപള്ളി എംഇഎസ് കോളജും സംയുക്തമായി കോളജിൽ നടത്തിയ സംസ്ഥാന കുറാഷ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. 168 പോയന്റോടെ എറണാകുളം ജില്ല ഓവറോൾ ചാന്പ്യൻഷിപ്പും 124 പോയിന്റ് കരസ്ഥമാക്കി പാലക്കാട് ജില്ല റണ്ണേഴ്സ് അപ്പും 94 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മിനി സബ് ജൂണിയർ വിഭാഗത്തിൽ എറണാകുളം ജില്ലയിലെ നക്ഷത്ര, വർഗീസ് രാജൻ, സബ് ജൂണിയർ വിഭാഗത്തിൽ എറണാകുളം ജില്ലയിലെ ഷസാദ് മുഹമ്മദ്, റോവാൻ മരിയ, ജൂണിയർ വിഭാഗത്തിൽ എറണാകുളം ജില്ലയിലെ സെലസ് മരിയ രാജൻ, മലപ്പുറം ജില്ലയിലെ അലക്സ് അഗസ്റ്റിൻ, സീനിയർ വിഭാഗത്തിൽ എറണാകുളം ജില്ലയിലെ മുഹമ്മദ് ഹസ്ലിം, പാലക്കാട് ജില്ലയിലെ നൈസാന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സമാപന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, ഫെമിന മിസ് റിതു മന്ത്ര, തനുജ ജോസഫ് എന്നിവർ വിജയികൾക്ക് സമ്മാനദാനം നൽകി