പെരുമ്പാവൂർ: പുല്ലുവഴി ഡബിൾപാലം ഒറ്റപ്പാലമാക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയർക്ക് കേരള ഹൈക്കോടതി കർശന നിർദേശം നൽകി.
പാലം നിർമാണത്തിൽ കാലതാമസം വരുത്തുന്നതായി ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ കർമസമിതി ചെയർമാൻ വർഗീസ് പുല്ലുവഴി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവ് പ്രകാരം രണ്ടു മാസത്തിനുള്ളിൽ ഭരണാനുമതി ലഭ്യമാക്കുകയും തുടർന്ന് ഒരു മാസത്തിനുള്ളിൽ പാലത്തിന്റെ നിർമാണം ആരംഭിക്കുകയും ചെയ്യണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.