വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ കന്പ്യൂട്ടർ സയൻസ് ആന്‍ഡ് എൻജിനീറിംഗ് വിഭാഗത്തിന് കീഴിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം കോളജ് മാനേജർ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.കെ. രാജൻ, ഡയറക്ടർ ഫാ. പോൾ നെടുംപുറത്ത്, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, കന്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി അമൽ ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
എപിജെ അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ സർവകലാശാലയുടെ സഹകരണത്തോടെ നടത്തുന്ന പ്രോഗ്രാമിൽ കേരളത്തിലെ വിവിധ എൻജിനീയറിംഗ് കോളജുകളിലെ മുപ്പതോളം അധ്യാപകർ പങ്കെടുക്കും. മെഷീൻ ലേർണിംഗ് ആന്‍ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ ഐസിടിഎകെയിലെ പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ.