മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ മോഷണം. നഗരത്തിൽ വെള്ളൂർക്കുന്നത്ത് പ്രസ് ക്ലബ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലാണ് ഞായറാഴ്ച്ച പുലർച്ചെ 3.30ഓടെ മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മേശയ്ക്കുള്ളിലുണ്ടായിരുന്ന അഞ്ഞൂറോളം രൂപ മോഷ്ടിച്ചു.
ഷട്ടറിന് മുന്നിലുള്ള കൈവരിയിൽ ബോർഡ് സ്ഥാപിച്ചിട്ടുള്ളതിനാൽ താഴ് തകർക്കുന്നത് റോഡിലൂടെ പോകുന്നവർക്ക് കാണാനാവില്ല. ശനിയാഴ്ച്ച വൈകുന്നേരം സ്റ്റോർ പൂട്ടി ഞായർ അവധിയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. മോഷണം നടത്തുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.