കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി യുഡിഎഫിലെ ആനീസ് ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടു. പൈങ്ങോട്ടൂർ ഡിവിഷൻ അംഗമാണ് ആനീസ് ഫ്രാൻസിസ്. എതിർ സ്ഥാനാർഥി സിപിഎമ്മിലെ ആഷ ജയിംസിനെയാണ് തോൽപ്പിച്ചത്. ആനിസ് ഫ്രാൻസിസിന് ഏഴ് വോട്ടും ആഷ ജയിംസിന് ആറ് വോട്ടുകളും ലഭിച്ചു.
13 അംഗ ഭരണസമിതിയിൽ യുഡിഎഫിന് എട്ട് അംഗങ്ങളും എൽഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്. യുഡിഎഫിലെ പോത്താനിക്കാട് ഡിവിഷൻ അംഗം സാലി ഐപ്പ് വിദേശത്തായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. യുഡിഎഫിൽ മുൻ ധാരണ പ്രകാരം മുസ്ലീം ലീഗിലെ നിസമോൾ ഇസ്മായിൽ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് ധാരണ പ്രകാരം കോണ്‍ഗ്രസിലെ വാരപ്പെട്ടി ഡിവിഷൻ അംഗം ഡയാന നോബിക്ക് അവസാന രണ്ടു വർഷം വൈസ് പ്രസിഡന്റ് സ്ഥാനം നൽകുവാനാണ് തീരുമാനം. കോതമംഗലം ഡിഎഫ്ഒ വരണാധികാരിയായിരുന്നു.