മൂവാറ്റുപുഴ: വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന ആതുരാശ്രമം വർക്കിംഗ് വുമണ്‍സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ശനി, ഞായർ ദിവസങ്ങളിൽ ഹോസ്റ്റലിൽ താമസിച്ചിരുന്ന ആറ് പേർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പനിയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെതുടർന്ന് ഇവർ നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇതേതുടർന്ന് മൂവാറ്റുപുഴ നഗരസഭയുടെ ആരോഗ്യവിഭാഗം ഹോസ്റ്റലിൽ പരിശോധന നടത്തുകയും ഹോസ്റ്റലിലെ അടുക്കളയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. ഹോസ്റ്റലിൽ ഇനി നഗരസഭയുടെ അനുമതി ലഭിക്കാതെ ഭക്ഷണം പാകം ചെയ്യാനോ, വിതരണം ചെയ്യുന്നതിനോ പാടില്ലെന്ന് ആരോഗ്യവിഭാഗം നിർദേശം നൽകിയിട്ടുണ്ട്. 160 ഓളം അന്തേവാസികളുള്ള ഹോസ്റ്റലിൽ 80 പേർ മാത്രമാണ് നിലവിലുള്ളത്.