കൊച്ചി: ഡോക്ടറുടെ കണ്‍സൾട്ടിംഗ് റൂമിൽ നിന്ന് ഒന്നര ലക്ഷം രൂപ മോഷ്ടിച്ചയാളെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ ചെറുതുരുത്തി പുത്തൻപുരയ്ക്കൽ പി.വി.രമേശ്(32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ 24 ന് എറണാകുളം മാർക്കറ്റ് റോഡിൽ ഡോക്ടർ പ്രാക്ടീസ് നടത്തിയിരുന്ന കെട്ടിടത്തിന്റെ പിറകിലെ വാതിൽ തകർത്ത് അകത്തുകയറി റൂമിലെ മേശയുടെ പൂട്ട് പൊളിച്ച് പല കവറുകളിലായി സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു.
മോഷണത്തിനുശേഷം ഒളിവിൽ പോയി. നഗരത്തിൽ ആക്രി സാധനങ്ങൾ പെറുക്കിവിൽക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.