കൊച്ചി: നഗരസഭയുടെ അനുമതി പത്രം പ്രദര്‍ശിപ്പിക്കാത്ത വഴിയോരപ്പെട്ടിക്കടകള് (ബങ്കുകള്‍) പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ഇത്തരം ബങ്കുകള്‍ നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നഗരത്തിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരാണ് ഉത്തരവ് നല്‍കിയത്.
ഇക്കാര്യം പെട്ടിക്കടക്കാരുടെ സംഘടനകള്‍ അംഗങ്ങളെ അറിയിക്കണം. ഈ വിഷയത്തില്‍ പരിശോധന നടത്താനും അവലോകനം നടത്താനും ചുമതലപ്പെട്ട ജാഗ്രതാ സമിതികള്‍ യോഗം ചേരുന്നില്ലെന്ന് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി സമിതികള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലും തുടര്‍ന്ന് കൃത്യമായ ഇടവേളകളിലും യോഗം ചേരുന്നുണ്ടെന്ന് മേയര്‍ ഉറപ്പാക്കാനും നിര്‍ദേശിച്ചു. നഗരത്തിലെ പല പെട്ടിക്കടകളും അനുമതി പത്രം പ്രദര്ശിപ്പിക്കുന്നതില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ച സാഹചര്യത്തിലാണ് ഈ ഉത്തരവ്.
വഴിയോരക്കച്ചവടം നടത്താനുള്ള അനുമതി പത്രത്തിന് അര്‍ഹതയുള്ളവരുടെ അന്തിമ ലിസ്റ്റ് ഫെബ്രുവരി പത്തിന് ഹാജരാക്കാന്‍ ഹൈക്കോടതി നഗരസഭയ്ക്ക് നിര്‍ദേശം നല്കി. അനുമതി പത്രത്തിന് 3202 പേര്‍ക്ക് അര്‍ഹതയുണ്ടെന്ന് നഗരസഭ പറയുമ്പോള്‍ അമിക്കസ് ക്യൂറിയുടെ കണക്കനുസരിച്ച് 3183 പേര്‍ക്കാണ് അര്‍ഹതയുള്ളതെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അനുമതി പത്രത്തിന് അര്‍ഹതയുണ്ടെങ്കിലും ഇതിനായി സത്യവാങ്മൂലം ഇനിയും നല്‍കാത്ത കച്ചവടക്കാരുടെ ലിസ്റ്റ് നഗരസഭ പ്രസിദ്ധീകരിക്കണം. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം ഇവര്‍ സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം.
സര്‍ട്ടിഫിക്കറ്റ് വാങ്ങാത്തവരുടെ പട്ടികയും പ്രസിദ്ധീകരിക്കണം. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം ഇവര്‍ വാങ്ങിയില്ലെങ്കില്‍ അതും റദ്ദാക്കണം. നഗരത്തിലെ സ്ട്രീറ്റ് വെന്‍ഡിംഗ് പ്ലാന്‍ വിജ്ഞാപനം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഹര്‍ജി ഫെബ്രുവരി പത്തിന് വീണ്ടും പരിഗണിക്കും.