നെടുന്പാശേരി: പാലക്കാട് കൊല്ലങ്കോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു. മേയ്ക്കാട് പുന്നേലി പി.കെ. ശശി (64) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: അഖിൽ, അമൽ. മരുമകൾ: അമൃത.