കൂത്താട്ടുകുളം: എംസി റോഡിൽ മേരിഗിരി കോളജിനു സമീപം ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ പാലക്കുഴ ഉപ്പുകണ്ടം സ്വദേശി റെജി ജോസഫ് ( 54) മരിച്ചു. പരേതൻ ഉപ്പുകണ്ടം പബ്ലിക് ലൈബ്രറി സെക്രട്ടറിയാണ്. യാത്രക്കാരനായ ഉപ്പുകണ്ടത്തെ പച്ചക്കറി വ്യാപാരി രാജൻ (62) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉപ്പുകണ്ടത്തു നിന്നും പരിശുദ്ധം കന്പനിയിലെ തൊഴിലാളികൾക്ക് പച്ചക്കറിയുമായി പോകവെ ഇന്നലെ രാത്രി 8.45 നായിരുന്നു അപകടം . മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.