നടത്തറ: ഫാർമേഴ്സ് സഹകരണ ബാങ്കിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാർട്ടിയുടെ അച്ചടക്ക നടപടി നേരിട്ട എം.എൽ. ബേബിയുടെ നേതൃത്വത്തിലുള്ള പാനൽ വിജയിച്ചു. തെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും വേറെ പാനലുകൾ നിർത്തിയിരുന്നു. കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ച എം.എൽ. ബേബിയുടെ നേതൃത്വത്തിലുള്ള പാനൽ 3000 ലധികം വോട്ടുകൾക്കാണു വിജയിച്ചത്. ഇതോടെ കോണ്‍ഗ്രസ് അംഗീകരിത്താക്ക പാനലുകളുടെ വിജയം വീണ്ടും ജില്ലയിൽ ആവർത്തിക്കുകയാണ്.
നടത്തറ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ തന്നെചേരിതിരിഞ്ഞ് എറ്റുമുട്ടുകയും ജില്ലാ ഭാരവാഹികൾ ഉൾപ്പടെയുള്ളവർക്കു മർദനം എൽക്കുകയും ഉണ്ടായി. തുടർന്നും പാർട്ടി യോഗം ചേർന്ന് അംഗീകരിക്കുന്ന പാനൽ സംബന്ധിച്ച് നിലപാട് വ്യക്തമാക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഒൗദ്യോഗികമായി പ്രഖ്യാപനം ഉണ്ടായില്ല. കൂടാതെ ആറു കോണ്‍ഗ്രസ് പ്രവർത്തകർ മത്സര രംഗത്ത് നിൽക്കുകയും ചെയ്തു. ഇത്രയധികം പ്രതിസന്ധികൾക്കിടയിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ടായ വിജയം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.