മൂന്നുപീടിക: ബീച്ച് റോഡ് എപിജെ അബ്ദുൽ കലാം റോഡ് നിവാസി കൂട്ടായ്മ റോഡരികിൽ കൃഷി ചെയ്ത മഞ്ഞൾ വിളവെടുത്തു. കയ്പമംഗലം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.വൈ. ഷമീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് വിശ്വനാഥൻ വടശേരി അധ്യക്ഷത വഹിച്ചു. കയ്പമംഗലം കൃഷി ഓഫീസർ വി.ആർ.കൃഷ്ണ വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വനിതാ വിങ്ങ് പ്രസിഡന്റ് ഗീത സതീശും രക്ഷാധികാരി ഉഷാ വിശ്വനാഥനും ചേർന്ന് കൃഷി ഓഫീസർ കൃഷ്ണയെ പൊന്നാടയണിയിച്ച് ആദരിച്ചു. കൃഷി അസിസ്റ്റന്റ് സജീവൻ, കൂട്ടായ്മ അംഗം ഇ.ആർ. ജോഷി, ടി.കെ. ഗോപി, വനിതാ വിങ്ങ് സെക്രട്ടറി തജ് രി റഹീം, കൂട്ടായ്മ സെക്രട്ടറി സത്യൻ കുറൂട്ടിപറന്പിൽ എന്നിവർ പ്രസംഗിച്ചു.