ചൂലൂർ : എടത്തിരുത്തി ഇകെസി റോഡ് ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുമെന്നു ഇ.ടി.ടൈസണ് മാസ്റ്റർ എംഎൽഎ അറിയിച്ചു.
കയ്പമംഗലം മണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് സെന്റർ, കുട്ടമംഗലം തുടങ്ങി ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിനെ വരെ ബന്ധിപ്പിക്കുന്ന ഇ കെ സി റോഡാണ് ഉയർന്ന നിലവാരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സാങ്കേതിക അംഗീകാരം ലഭിച്ചത്.
റോഡിന് കുറുകെ പോകുന്ന കലുങ്കുകൾ, കാനകൾ, ബലക്ഷയം സംഭവിച്ച സൈഡ് ഭിത്തികൾ, ടാറിംഗ് തുടങ്ങിയവയുടെ പുനർനിർമ്മാണത്തിനാണ് ഹാർബർ എഞ്ചിനീയർ വകുപ്പ് ആവശ്യമായ തുക അനുവദിച്ചിരിക്കന്നത്.
ദീർഘനാളായി തുടരുന്ന റോഡിന്റെ ശോചനീയവസ്ഥ ചൂണ്ടി കാണിച്ച് സർക്കാറിലേക്ക് അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കോടി 49 ലക്ഷത്തി 50 നായിരം രൂപ പ്രസ്തുത വർക്കിനായി സർക്കാർ വകയിരുത്തിയിരിക്കുന്നതെന്നും തുടർന്നുള്ള ടെണ്ടർ നടപടികളും മറ്റും പൂർത്തിയാക്കി പരമാവധി വേഗത്തിൽ റോഡിന്റെ പുനർനിർമാണം നടത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇ.ടി. ടൈസണ് എംഎൽഎ പറഞ്ഞു.