അന്നമനട: ജാതിയ്ക്ക ഉല്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കാൻ അന്നമനടയിൽ ശില്പശാല സംഘടിപ്പിച്ചു. അന്നമനട ഫാർമർ പ്രൊഡ്യൂസർ കന്പനിയുടെ നേതൃത്വത്തിൽ കയറ്റുമതിക്കാരുടെയും സ്പൈസസ് ബോർഡിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ച ശില്പശാലയിൽ പൊതു വിപണിയേക്കാൾ കൂടിയ വിലയിൽ ഗുണനിലവാരമുള്ള ജാതിക്കായയും ജാതിപത്രിയും എടുക്കാമെന്നും ഇക്കാര്യത്തിൽ ഫാർമർ പ്രൊഡ്യൂസർ കന്പനി കർഷകർക്ക് സഹായങ്ങൾ ചെയ്യുമെന്നും വ്യക്തമാക്കി.
കൃഷി പരിപാലനം, ബഡ്ഡിംഗ്, വിളവെടുപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് സ്പൈസസ് ബോർഡ് വിശദീകരിച്ചത്. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പഠനത്തിനായി സ്പൈസസ് ബോർഡ് സഹായം നൽകുന്നുണ്ട്. ഉയർന്ന വില കർഷകർക്ക് ലഭ്യമാക്കുന്നതിന് ജാതിക്ക ഉല്പപന്നങ്ങൾ പരിശോധിക്കുന്നതിന് അന്നമനടയിൽ സൗകര്യം ഒരുക്കുമെന്ന് അന്നമനട ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ചെയർമാൻ ഇ.എം. ഷിലിൻ പറഞ്ഞു.
ഇന്റർനാഷണൽ ഗുണനിലാരം, നല്ല വിളവെടുപ്പും പരിചരണവും, ബഡ്ഡിംഗ്, കീട നിയന്ത്രണം, വളപ്രയോഗം, സർക്കാർ സഹായങ്ങൾ, ഗുണനിലവാര പരിശോധനകൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ. ടി.ആർ. ഹൈഗൽ, ഡോ. മനോജ് ഉമ്മൻ, ഡോ. മുഹമ്മദ് ഷമീർ, ബിനോയ് പോൾ, മീനു ബാലചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ഐ.പി.എസ്.ടി.എ. ഡയറക്ടർ ആനന്ദ് കിഷോർ വിപണി സാധ്യതകൾ വിശദീകരിച്ചു.