കാലടി. മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷവും രക്ഷാകർതൃ സംഗമവും നാളെ വൈകീട്ട് 5.30ന് നടക്കും. സിഎംസി മേരി മാതാ അങ്കമാലി പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ ആനി ജോ അധ്യക്ഷത വഹിക്കും.
ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മഞ്ഞപ്ര ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തും. സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ സെലിബ്രിറ്റി താരമായ് പങ്കെടുക്കും.
കുസാറ്റ് എംപ്ലോയീസ് അസോ. വാർഷികം
കളമശേരി : കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ 40-ാം വാർഷിക സമ്മേളനം ഇന്നു തുടങ്ങും. പ്രതിനിധി സമ്മേളനം ഉച്ചകഴിഞ്ഞ് രണ്ടിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (എസ്എംഎസ് ഹാൾ) സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് കരുമാല്ലൂർ 'പൊലിക' അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും.
പൊതുസമ്മേളനം ചൊവ്വ രാവിലെ 10ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും സാംസ്കാരിക സമ്മേളനം രണ്ടിന് വ്യവസായ മന്ത്രി പി. രാജീവും ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രഭാഷണം, ജീവനക്കാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ ഉണ്ടാകും.