+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ദ​യം​പേ​രൂ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ നടത്തി

തൃ​പ്പൂ​ണി​ത്തു​റ: എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി​യു​ടെ ക്യാബി​ന് മു​ന്നി​ൽ ന​ട​ത്തി​യ കു​ത്തി​യി​രു​പ്പ് സ​മ​ര​ത്തി​ന് പി​ന്നാ​ലെ
ഉ​ദ​യം​പേ​രൂ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ നടത്തി
തൃ​പ്പൂ​ണി​ത്തു​റ: എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി​യു​ടെ ക്യാബി​ന് മു​ന്നി​ൽ ന​ട​ത്തി​യ കു​ത്തി​യി​രു​പ്പ് സ​മ​ര​ത്തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​ക​ക്ഷി​ക്കെ​തി​രേ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​ര്യം സാ​ധി​ക്കാ​നും മ​രം വെ​ട്ട് കേ​സി​ലെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നും വേ​ണ്ടി ന​ട​ത്തു​ന്ന പ്ര​ഹ​സ​ന സ​മ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ജി വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇന്നലെ രാ​വി​ലെ 10ന് ​ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​നു മു​ൻ​പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തിയത്. ന​ട​ക്കാ​വ് റോ​ഡി​ലെ മാ​ലി​ന്യം നീ​ക്കി​യ വ​ക​യി​ൽ ക​രാ​റു​കാ​ര​ന് ല​ഭി​ക്കാ​നു​ള്ള 99,000 രൂ​പ ഭ​ര​ണ സ​മി​തി അ​നു​വ​ദി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കി​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ത്തി​യി​രു​പ്പ് ന​ട​ത്തി​യ​ത്.