ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ മാലിന്യം വലിച്ചെറിയല്‍ മുക്ത കേരളം കാന്പയിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നും എരുവേലി ജംഗ്ഷന് വരെ റാലി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രാജേഷ്, വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി മനോഷ്, അംഗങ്ങളായ പി.വി. പൗലോസ്, പ്രകാശന് ശ്രീധരന്, ലൈജു ജനകന്, ലേഖ പ്രകാശന്, ഇന്ദിര ധർമ്മരാജന് തുടങ്ങിയവർ നേതൃത്വം നൽകി.
എരുവേലി റോഡരികിലെ മാലിന്യം നീക്കം ചെയ്ത് വലിച്ചെറിയല്‍ മുക്ത കേരളം കാന്പയിനിന് തുടക്കം കുറിച്ചു. വിവിധ വാർഡുകളില്‍ നിക്ഷേപിച്ചിട്ടുള്ള മാലിന്യം നീക്കം ചെയ്തതിനു ശേഷം അവിടെ ചെടികള്‍ വച്ചു മനോഹരമാക്കി സൂക്ഷിക്കാനുള്ള നടപടികളും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്.