പറവൂർ: പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി രണ്ടു മുതൽ നാലുവരെ തീയതികളിൽ സ്കൂളിൽ നടക്കും. ഇന്നു രാവിലെ 10 നു കൃതജ്ഞതാബലി നടക്കും.
നാളെ രാവിലെ 10 ന് 500 പേരെ പങ്കെടുപ്പിച്ചു ലഹരിവിരുദ്ധ സന്ദേശവുമായി പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തുന്ന കൂട്ടയോട്ടം മുനമ്പം ഡിവൈഎസ്പി എം.കെ.മുരളി ഫ്ലാഗ് ഓഫ് ചെയ്യും. ഒരു നിർധന വിദ്യാർഥിക്കു നിർമിച്ചു നൽകുന്ന വീടിന്റെ ആശീർവാദം വൈകിട്ട് മൂന്നിനു നടക്കും. ഫെബ്രുവരി രണ്ടിന് നടക്കുന്ന സമ്മേളനം ഡോൺബോസ്കോ പള്ളി വികാരി ഫാ. ജോയ് കല്ലറയ്ക്കലും മൂന്നിനു നടക്കുന്ന സമ്മേളനം എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറൽ മോൺ. ആന്റണി പെരുമായനും ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വിമല പ്രോവിൻസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ലിറ്റിൽ ഫ്ലവർ അധ്യക്ഷയാകും. മൂന്നു ദിവസവും വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറുമെന്നു പ്രിൻസിപ്പൽ സിസ്റ്റർ സ്മിത ജോസ്, പിടിഎ പ്രസിഡന്റ് പ്രഫ. സി.കെ. ജയദാസ്, സെക്രട്ടറി ജിജി ബിജോയ്, കൺവീനർമാരായ സിന്ധു കുഞ്ഞുകുഞ്ഞ്, വിനു സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.